കവിത : ലോകാന്തരപ്രാപ്തി. റഹ്മാൻ മടക്കര
പാരിതിൽ സമ്പാദ്യമെണ്ണിയൊതുക്കയോ
പാരത്രികം മറന്നുല്ലസിക്കയോ?
ആരറിവു ഈ രാത്രി ഇരുൾ മുറ്റിവന്നാൽ
പുലരുവോളം തൻ ജീവൻ തുടിപ്പൂ
എത്രയാരോഗ്യഗാത്രർ കൺമുന്നിൽ
ലോകാന്തരപ്രാപ്തി പൂകിടുന്നാകിലും
വേദനയാലുരുണ്ടുമ്മറിഞ്ഞും ശയ്യയിൽ കഷ്ടം
വേഗമാവട്ടെ മരണമെന്നോതി കഴിയുവോരെത്ര!
പ്രഭാതം തൊട്ടുഷസ്സണയും വരെ സമയം
പ്രമദരായി തള്ളി നീക്കുന്നു കൗമാരം
അജ്ഞാതമാണവരെപ്പൊതിയാൻ
‘കഫൻ’ പുടവ നെയ്യപ്പെട്ട കാര്യം
സ്വർഗസ്സമാനമാം മണിമേടയിൽ തൻ
സഖിയുമൊത്ത് രസിച്ചു മദിക്കുന്ന ദേഹം
മറന്നസറണയുമുമ്പിരുളാർന്ന ഗർത്തത്തിൽ
മറ ചെയ്യപ്പെടുമെന്ന സത്യം
അന്ത്യനാളിനെതൊട്ടവൻ വ്യാകുലപ്പെടുന്നുവോ
അവന്റെയന്ത്യത്തെ കുറിച്ച് ചിന്തിപ്പതില്ലയോ
സൽകർമ്മ നിരതനായ് ‘മുഖ്ലിസാ’യ് ജീവിക്കുകിൽ
പ്രഭാസമായി തീർന്നിടും പരലോക ജീവിതം
റഹ്മാൻ മടക്കര
Short URL: http://www.esalsabeel.com/?p=1297













